പാക് എഫ് 16 വിമാനം ഇന്ത്യ തകർത്തിട്ടില്ല എന്ന് യു എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അമേരിക്കൻ മാഗസിൻ, ഡോഗ്ഫൈറ്റിലെ സത്യാവസ്ഥ എന്ത് ?

Last Modified വെള്ളി, 5 ഏപ്രില്‍ 2019 (14:38 IST)
പാകിസ്ഥാന്റെ എഫ് 16 വിമാനം തകർത്തിട്ടില്ല എന്ന അമേരിക്കൻ മഗസിനായ ഫോറിൻ പോളിസി. അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടാണ് പാകിസ്ഥാന് ൻൽകിയ എഫ് 16 വിമാനങ്ങൾ സുരക്ഷിതമായി പാകിസ്ഥാന്റെ കൈവശം തന്നെയുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ബലാക്കോട് ആക്രമണത്തിന് തൊട്ടുപിന്നാലെ ഇന്ത്യൻ വ്യോമാതിർത്തികടന്നുള്ള പാകിസ്ഥാൻ ആക്രമണത്തെ ചെറുക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് 20 വിമാനം പാക് എഫ് 16 വിമാനത്തെ തകർത്തു എന്നായിരുന്നു റിപ്പോർട്ടുകൾ. പാകിസ്ഥാൻ എഫ് 16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചു എന്നതിന് തെളിവുകളും ഇന്ത്യൻ സേനാ പ്രതിനിധികൾ രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു.

ഇതോടെ സംഭവത്തിൽ അമേരിക്ക പാകിസ്ഥാനോട് വിസദീകരണം തേടുകയും ചെയ്തു. ഇന്ത്യയുടെ ആരോപണത്തെ തുടർന്ന് യു എസ് പ്രതിരോധ പ്രതിനിധികൾ പാകിസ്ഥാൻ എഫ് 16 വിമാനങ്ങളുടെ കണക്കെടുക്കാൻ എത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫോറിൻ പോളിസി എന്ന മാസസിൽ ലേഖനം പ്രസിദ്ധികരിച്ചിരിക്കുന്നത്. അഭിനന്ദൻ പറത്തിയ മിഗ് 20 വിമാനമാണ് പാക് എഫ് 16 വിമാനം തകർത്തത് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ എന്നാൽ ഇതിനെയെല്ലാം ഖണ്ഡിക്കുന്നതാണ് ഇപ്പോൾ അമേരിക്കൻ മാസികയിൽ വന്നിരിക്കുന്ന ലേഖനം.

അമേരിക പാകിസ്ഥാന് നൽകിയ എഫ് 16 വിമാനങ്ങൾ പാകിസ്ഥാന്റെ കയ്യിൽ സുരക്ഷിതമായി ഉണ്ട് എന്ന് ലേഖനം വ്യക്തമാക്കുന്നു. ഇതോടെ ബലാകോട്ട് ആക്രണത്തിന് തൊട്ടുപിന്നാലെ നടന ഡോഗ് ഫൈറ്റിലെ സംഭവങ്ങളെ കുറിച്ച് വീണ്ടും സംശയങ്ങൾ ഉയരുകയാണ്. ഇന്ത്യ തകർത്ത പാകിസ്ഥാൻ പോർ വിമാനത്തിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസികൾ ഉൾപ്പടെ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യങ്ങൾ എല്ലാം ഇപ്പോൾ സംശയത്തിന്റെ നിഴലിൽ ആയിരിക്കുകയാണ്.

ഇന്ത്യൻ സൈനിക കേന്ദ്രത്തിൽ പതിച്ച അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ 120 മിസൈൽ ചൂണ്ടിക്കാട്ടിയാണ് എഫ് 16 വിമാനങ്ങൾ ഇന്ത്യക്കെതിരെ പ്രയോഗിച്ചു എന്ന് സൈന്യം വ്യക്തമാക്കുന്നത്. ബലാക്കോട്ട് ആക്രമണത്തിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ ഇതേവരെ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് അമേരിക്കൻ മാഗസിന്റെ വെളിപ്പെടുത്തൽ.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :