ലോകത്തിലെ ആദ്യ 5G രാജ്യമായി ദക്ഷിണ കൊറിയ

Last Modified വെള്ളി, 5 ഏപ്രില്‍ 2019 (15:23 IST)
സമ്പൂർണ സംവിധാനം ഒരുക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ദക്ഷിണ കൊറിയ. അമേരിക്ക ഈ നേട്ടം കൈവരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആദ്യ സമ്പൂർണ 5G രാഷ്ട്രമായി മാറിയത്. ബുധനാഴ്ച പ്രാദേശിഒക സമയം 11നാണ് ദക്ഷിണ കൊറിയ രാജ്യത്ത് 5G സേവനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഏപ്രിൽ അഞ്ചിന് രാജ്യത്ത് 5G സേവനം നടപ്പിലാക്കും എന്നാണ് ദക്ഷിണ കൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നത്, എന്നാൽ അമേരിക്ക ഇതിന് മുൻപ് സംവിധാനം നടപ്പിലാക്കാൻ സാധ്യതയുണ്ട് എന്ന കണക്കുകൂട്ടലിനെ തുടർന്ന് ദക്ഷിണ കൊറിയ പദ്ധതി നേരത്തെയാക്കുകയായിരുന്നു. ദക്ഷിണകൊറിയന്‍ ഒളിമ്പ്യൻ താരം കിംയുവാനയും, രണ്ട് പോപ് താരങ്ങളും രാജ്യത്തെ ആദ്യ 5G വരിക്കാരായി എന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

ദക്ഷിണ കൊറിയയിലെ ടെലികോം ദതാക്കളായ എസ് കെ ടെലികോം, കെ ടി, എൽ ജി പ്ലസ് എന്നീ കമ്പനികളൂടെ സഹായത്തോടെയാണ്
സമ്പൂർണ 5G സേവനം ലഭ്യമാക്കിയത്. പല രാജ്യങ്ങളിലും ചില നഗരങ്ങൾ കേന്ദ്രീകരിച്ച് 5G ലഭ്യമാക്കിയിട്ടുണ്ടെങ്കിലും രാജ്യം മുഴുവൻ 5G സംവിധാനം എത്തിക്കുന്നത് ഇതാദ്യമായാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :