കുപ്പിവെള്ളത്തിൽ ഇനി ചൂഷണം വേണ്ടെന്ന് സർക്കാർ, സപ്ലൈക്കോയിലൂടെ വെറും 11 രൂപക്ക് കുപ്പിവെള്ളം വാങ്ങാം

Last Updated: വെള്ളി, 5 ഏപ്രില്‍ 2019 (16:47 IST)
രാജ്യത്ത് ഏറ്റവും ലാഭകരമായ ബിസിനസാണ് കുപ്പിവെള്ള വിപണി. വേനൽ കാലമാകുന്നതോടെ സ്വകാര്യ കുപ്പിവെള്ള കമ്പനികളുടെ കൊയ്ത്തുകാലം കൂടിയാണ്. വെറും എട്ട് രൂപ നിർമ്മാണ ചിലവ് വരുന്ന മിനറൽ വാട്ടർ ലിറ്ററിന് ഇരുപത് രൂപക്കാണ് വിപണിയിൽ വിറ്റഴിക്കുന്നത്. എന്നാൽ സപ്ലൈക്കോയിലൂടെ ഒരു ലിറ്റർ കുപ്പിവെള്ളം വെറും 11 രൂപക്ക് ലഭ്യമാക്കുന്നതിനായി സംവിധാനം ഒരുക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ

പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടാം കൊച്ചി ഗാന്ധി നഗറിലെ ഹൈപ്പർ മാർക്കറ്റിൽ സപ്ലൈക്കോ സി എം ഡി എം എസ് ജയ ആര്‍ ടി ഐ കേരള ഫെഡറേഷന്‍ പ്രസിഡന്‍റ് ഡി ബി ബിനുവിന് നൽകി നിർവ്വഹിച്ചു. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 12 രൂപയാക്കി കുറക്കാൻ സംസ്ഥാന സർക്കാർ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ ഈ തീരുമാനം പിന്നീട് നടപ്പിലായില്ല.

ഇതോടെയാണ് കുറഞ്ഞ വിലയിൽ കുപ്പിവെള്ളം സപ്ലൈക്കോ വഴി ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചത്. അംഗീകൃത കമ്പനികളുടെ കുപ്പിവെള്ളമാണ് സംസ്ഥാനത്തെ സപ്ലൈക്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിക്കുക. എന്നാൽ വിപണിയിൽ ലിറ്റർ കുപ്പിവെള്ളത്തിന് വില 20 രൂപ തന്നെയായിരിക്കും.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :