ഗോവിന്ദ് വസന്തക്ക് സൂപ്പർ സ്റ്റാർ സൂര്യയുടെ വക സമ്മാനം, മനസുനിറഞ്ഞ് സംഗീത സംവിധായകന്റെ വാക്കുകൾ ഇങ്ങനെ !

Last Modified വെള്ളി, 5 ഏപ്രില്‍ 2019 (17:28 IST)
തനിക്കിഷ്ടപ്പെട്ടവർക്ക് സമ്മനങ്ങൾ നൽകുക എന്നത് തമിഴ് സൂപ്പർ താരം സൂര്യയുടെ ഒരു ശീലമാണ്. ഇപ്പോഴിതാ തൈക്കുടം ബ്രിഡ്ജിലൂടെ മലയളികൾക്കും 96ലൂടെ തെന്നിന്ത്യക്ക് മുഴുവനും പ്രിയങ്കരനായ ഗോവിന്ദ് വസന്തക്ക് നൽകിയ സമ്മാനമണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം.

ഉറിയടി 2 എന്ന സൂര്യയുടെ ചിത്രത്തിലെ നാലു ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഗോവിന്ദാണ്. ഇതിനുള്ള സ്നേഹോപകാരമായി ഒരു മാക്ബുക്ക് പ്രോ സൂര്യ ഗോവിന്ദ് വസന്തക്ക് സമ്മാനിക്കുകയായിരുന്നു. സൂര്യക്ക് നന്ദി അറിയിച്ചുള്ള ഗോവിന്ദ് വസന്തയുടെ ഫെയിസ്ബുക്ക് പോസ്റ്റ് തരംഗമായി കഴിഞ്ഞു.

‘ഉറിയടിയിലെ ഗാനങ്ങൾ സാറിന് ഇഷ്ടൂപ്പെട്ടു എന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു‘ എന്നായിരുന്നു സൂര്യയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയിസ്ബുക്കിൽ കുറിച്ചത്. ഉറിയടി എന്ന സൂര്യ ചിത്രം തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടി നുന്നേറുകയാണ്. 96ന് ശേഷം കൈനിറയെ സിനിമകളുമായി തിരക്കിലാണ് ഗോവിന്ദ് വസന്ത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :