ബാധയൊഴിപ്പിക്കാൻ മന്ത്രവാദിയുടെ നിർദേശം കിട്ടി; വനിതാ ദിനത്തിൽ ഭാര്യയെ തെരുവിലൂടെ അടിച്ചോടിച്ച് യുവാവ്

Last Modified ശനി, 9 മാര്‍ച്ച് 2019 (15:45 IST)
ജയ്പുര്‍: മന്ത്രവാദിയുടെ വാക്കുകേട്ട് ബാധയൊഴിപ്പിക്കാൻ ഭാര്യയെ തെരുവിലുടെ അടിച്ചോടിച്ച് യുവാവ്. തെരുവിൽ ആളുകൾ നോക്കി നിൽക്കെയായിരുന്നു ഭർത്താവിന്റെ ക്രൂരത. ലോകം മുഴുവൻ വനിതാ ദിനം ആഘോഷിച്ചപ്പോഴാണ് രാജസ്ഥാനിലെ ബാര്‍മറിൽ ഈ സംഭവം അരങ്ങേറിയത്.

ഭാര്യക്ക് സുഖമില്ലാതായതോടെ യുവാവ് മന്ത്രവാദിയായ വ്യാജ വൈദ്യന്റെ അടുത്ത് ചികിത്സക്ക് എത്തിച്ചിരുന്നു. ഭാര്യയുടെ ശരീരത്തിൽ ദുഷ്ട ശക്തികൾ പിടി മുറുക്കിയിട്ടുണ്ട് എന്നായിരുന്നു മന്ത്രവാദി ഭർത്താവിനോട് പറഞ്ഞിരുന്നത്. തെരുവിലൂടെ ഭാര്യയെ അടിച്ചോടിച്ചാൽ ബാധ ഒഴിഞ്ഞുപോകും എന്നും മന്ത്രവാദി നിർദേശം നൽകിയിരുന്നു


ഇതോടെയാണ് യുവാവ് ഭാര്യയെ നഗ്നപാദയാക്കി തെരുവിലൂടെ ക്രൂരമായ അടിച്ചോടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. യുവതിയുടെ ഭർത്താവിനെയും മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഭർത്താവിന്റെ പെട്ടന്നുള്ള ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും യുവതി ഇതേവരെ മോചിതയായിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. യുവതിയെ വിദഗ്ധ ചികിത്സക്കായി ജോധ്പൂരിലേക്ക് അയയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :