അനുബന്ധ വാര്‍ത്തകള്‍
- 16കാരിയെ നഗ്നയാക്കി ശരീരഭാഗങ്ങൾ ബ്ലേഡ് ഉപയോഗിച്ച് കീറി മുറിച്ച് ദൃശ്യങ്ങൾ പകർത്തി, യുവാവിന്റെ ക്രൂരത ഇങ്ങനെ
- ആകാശ് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് മുംബൈ പൊലീസിന് മുകേഷ് അംബാനിയുടെ വക പ്രത്യേക സമ്മാനം !
- പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്; സംഭവം സത്യമെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി, പിന്നീട് സംഭവിച്ചതിങ്ങനെ
- കന്യകയായ മകളെ കല്യണം കഴിക്കാൻ തയ്യാറാകുന്ന പുരുഷന് രണ്ട് കോടി നൽകും, പ്രഖ്യാപനവുമായി കോടീശ്വരനായ ഒരു അച്ഛൻ !
- ലോകത്തിലെ സമ്പന്ന നഗരങ്ങളിൽ മുംബൈ 12ആം സ്ഥാനത്ത് !
പി സ്മാർട്ട് പ്ലസിനെ വിപണിയിലെത്തിച്ച് ഹുവായ്
പി സ്മാർട്ട് പ്ലസ് എന്ന ഏറ്റവും പുതിയ സ്മാർറ്റ്ഫോണിനെ വിപണിയിൽ ഏത്തിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹുവായ്. പി സ്മാർട്ട് എന്ന മുൻ മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് പി സ്മാർട്ട് പ്ലസ്. 3 ജിബി റം 64 ജി ബി സ്റ്റോറേജ് വേരിയന്റിലാണ് ഹുവായ് ഫോണിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ഹുവായിയുടെ മിഡ്‌റേഞ്ച് സ്മാർട്ട്ഫോണാന് പി സ്മാർറ്റ് പ്ലസ്. 6. 21 ഡ്യു ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 24 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും, 16 മെഗാപിക്സലിന്റെ അൾട്ര വൈഡ് ലെൻസും അടങ്ങുന്ന ട്രിപ്പിൽ റിയർ ക്യാമറയാണ് ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.
8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഹൈ സിലിക്കൺ കിരിൻ 710 എസ് ഒ സി ഒക്ടാകോർ പ്രൊസസറാണ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 9 പൈലാണ് പി സ്മാർട്ട് പ്ലസ് പ്രവർത്തിക്കുക. ഹുവായിയുടെ ഇന്റേർണൽ സോഫ്റ്റ്‌വെയറായ ഇ എം യു ഐ 9 സ്മാർട്ട് ഫോണിനെ കൂടുതൽ ലളിതമാക്കി മാറ്റും. 3400 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.