Last Updated:
ശനി, 9 മാര്‍ച്ച് 2019 (12:53 IST)
പരിയാരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ താൻ വിഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്ന് ഫെയ്സ്ബുക്കിലൂടെ പരസ്യമായി പോസ്റ്റ് ഇട്ട യുവാവിനെ പൊലീസ് പിടികൂടി. കണ്ണൂരിലെ ചെമ്പേരി സ്വദേശിയായ ഇടച്ചേരിയപ്പാട്ട് രജീഷ് പോളിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ രാഷ്ട്രീയക്കേസുകളിൽ പ്രതി ചേർക്കപ്പെട്ട് ഒളിവിലായിരുന്ന കാലത്ത്. സൌഹൃദന്ം നടിച്ച് കൂടെക്കൂടി പിലാത്തറയിലെ വാടകവീട്ടിൽവച്ച് പീഡനത്തിനിരയാക്കി എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്. 2012ലായിരുന്നു സംഭവം.
പെൺകുട്ടി പീഡനത്തിനിരയായതായി പൊലീസിന് മനസിലായതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് എന്നാൽ രജീഷ് പൊൾ ഹൈക്കോടതിയിൽനിന്നും മുൻകൂർ ജാമ്യ നേടിയിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു.