അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്; സംഭവം സത്യമെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി, പിന്നീട് സംഭവിച്ചതിങ്ങനെ
- കന്യകയായ മകളെ കല്യണം കഴിക്കാൻ തയ്യാറാകുന്ന പുരുഷന് രണ്ട് കോടി നൽകും, പ്രഖ്യാപനവുമായി കോടീശ്വരനായ ഒരു അച്ഛൻ !
- ലോകത്തിലെ സമ്പന്ന നഗരങ്ങളിൽ മുംബൈ 12ആം സ്ഥാനത്ത് !
- ഫോൺ മോഷണം പോയാൽ വാട്ട്സ്ആപ്പ് ദുരുപയോഗം ചെയ്യുപ്പെടും എന്ന പേടി വേണ്ട, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !
- ബംഗളുരുവിൽ 600 കോടി ആസ്ഥിയുള്ളയാളെ പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കേ ക്രൂരമായി വെട്ടിക്കൊന്നു
ആകാശ് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് മുംബൈ പൊലീസിന് മുകേഷ് അംബാനിയുടെ വക പ്രത്യേക സമ്മാനം !
മകൻ ആകശ് അംബാനിയുടെ വിവാഹത്തോടനുബന്ദിച്ച് മുംബൈ നഗരത്തിലെ എല്ലാ പൊലീസുകാർക്കും സമ്മനം നൽകിയിരിക്കുകയാണ്. മുകേഷ അംബാനി. പ്രത്യേകം തയ്യാറക്കിയ 50000ത്തോളം പലഹാരപ്പെട്ടികളാണ് പൊലീസുകാർക്ക് സമ്മനമായി നൽകിയിരിക്കുന്നത്. നഗരത്തിൽ ഒരോ പോലീസ് സ്റ്റേഷനുകളിലും മധുര പലഹാരങ്ങൾ എത്തിച്ചു നൽകി എന്നാണ് റിപ്പോർട്ട്.
ആകാശിനും വധു ശ്ലാകയ്ക്കും നിങ്ങളുടെ അനുഗ്രഹം തേടുന്നുവെന്നാണ് സമ്മാനപ്പെട്ടിയിൽ കുറിച്ചിരിക്കുന്നു. മാർച്ച് 9നാണ് ആകാശ് അംബാനിയുടെ വിവാഹം മാർച്ച് 11 വരേ നീണ്ടു നിൽക്കുന്ന വിവാഹത്തിൽ നിരവധി പ്രമുഖർ പങ്കെടുക്കും. രത്ന വ്യപാരിയായ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണ് ആകശ് അംബാനി വിവാഹം കഴിക്കുന്നത്. അഡംബരം നിറഞ്ഞു നിൽക്കുന്നതായിരിക്കും ആകാശ് അംബാനിയുടെ വിവാഹച്ചടങ്ങ്.
ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് നേരത്തെ തന്നെ സാമൂഹ്യ മധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായതാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു ആകാശിന്റെ ഇരട്ട സഹോദരി ഇഷ അംബാനിയുടെ വിവാഹം നടന്നത്. ഈ വിവാഹം രാജ്യത്തെ തന്നെ വലിയ ചർച്ചാ വിഷയമായിരുന്നു.