പ്രണയം നടിച്ച് കൂടെക്കൂട്ടും, പിന്നിട് നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കും; പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഘം പിടിയിൽ

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (14:41 IST)
പത്തനംതിട്ട: പ്രായ പൂർത്തിയാവാത്ത ആദിവാസി പെൺകുട്ടികളെ നിരന്തരം പീഡനത്തിനിരയാക്കിയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. പത്തനംതിട്ടയിലെ വെച്ചുതറയിലാണ് സംഭവം. രജീഷ്, റോഷന്‍, ജോബിന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ ലാൽരാജ്, പെൺകുട്ടികളെ കയറ്റിക്കൊണ്ടുപോകാറുള്ള ഓട്ടോ ഡ്രൈവർ അമൽ എന്നിവരെ പിടികൂടാനായിട്ടില്ല.

പ്രണയം നടിച്ച് വലയിലക്കിയാണ് ഇവർ പെൺകുട്ടികളെ നിരന്തരം പീഡനത്തിനിരയാക്കി വന്നത്. ഫോണിലൂടെ സൌഹൃദം ഉണ്ടാക്കും. പിന്നീട് പ്രണയമാണെന്ന് പെൺകുട്ടികളെ തെറ്റിദ്ധരിപ്പിക്കും ശേഷം പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോയിയാണ് പീഡാത്തിനിരയാക്കി വന്നിരുന്നത്. ഒരു പെൺകുട്ടിക്ക് ഓട്ടോ ഡ്രൈവറുമായി ഉണ്ടായിരുന്ന ബന്ധം മുതലെടുത്താണ് സംഘം മറ്റുള്ള പെൺകുട്ടികളെയും വലയിലാക്കിയത്.എന്നാണ് പൊലീസിന്റെ നിഗമനം.

ഒരു മാസത്തോളമായി പെൺകുട്ടികൽ പീഡനത്തിനിരയായി വരുകയാണ് എന്ന് പെൺക്കുട്ടികളുടെ മൊഴിയിൽ നിന്നും മനസിലായതായി പൊലീസ് വ്യക്തമാക്കി. ഒരു പെൺകുട്ടി സ്കൂളിൽ വരാത്തതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :