വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞു: ഷഫീഖ് അല്‍ ഖാസിമിക്കെതിരേ ബലാത്സംഗക്കുറ്റവും

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (14:17 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോകസോ ചുമത്തപ്പെട്ട തോളക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരേ ബലാത്സംഗക്കുറ്റവും ചുമത്തി. വൈദ്യപരിശോധനയില്‍ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞതോടെയാണ് ഖാസിമിക്കെതിരേ ബലാത്സംഗക്കുറ്റവും ചുമത്തിയത്. ലുക്കൗട്ട് നോട്ടീസ് ഉടന്‍ പുറത്തിറക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എസ്ഡിപിഐ വേദിയില്‍ സംസാരിച്ചതിന് സിപിഎം രാഷ്ട്രീയ വൈര്യം തീര്‍ക്കുകയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ നോക്കുകയാണെന്നും ഖാസിമി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

ഷഫീഖ് അല്‍ ഖാസിമി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. വനിതാ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. മനപ്പൂര്‍വം ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയതെന്നും മൊഴിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടി. കോടതിയുടെ മുമ്പില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനാണ് പൊലീസ് നീക്കം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :