ടിപി വധക്കേസ് പ്രതി കൊടി സുനി പുതിയ കേസിൽ അറസ്റ്റിൽ; പിടിയിലായത് പരോളിലിറങ്ങിയപ്പോള്‍ ഏറ്റെടുത്ത ക്വട്ടേഷനിന്റെ പേരില്‍

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (08:16 IST)
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടി സുനിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പരോളിലിറങ്ങിയപ്പോള്‍ ഏറ്റെടുത്ത ക്വട്ടേഷനിന്റെ പേരിലാണ് ഇത്തവണ കൊടി സുനിയെ പൊലീസ് പിടികൂടിയിരിക്കുന്നത്.

കൂത്തുപറമ്പ് സ്വദേശിയായ റാഷിദെന്ന യുവാവിനെ കൊടി സുനിയും സംഘവും സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചിരുന്നു. ഡിസംബര്‍ എട്ടിന് റാഷിദ് തിരികെ വന്നു. സ്വര്‍ണം രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് എത്തിച്ചത്. കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഈ സ്വര്‍ണ്ണം നഷ്ടമായിയെന്ന് പറയുന്നു. ഇത് തിരികെ ലഭിക്കാന്‍ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തിയ സംഭവമാണ് കേസിന് കാരണമായത്.

റാഷിദിന്റെ സഹോദരനെ ആക്രമി സംഘം വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ ശേഷം തോക്ക് കാണിച്ച് പീഡിപ്പിച്ചു. തുടര്‍ന്ന് വീട്ടിലും ഭീഷണിയുമായി സംഘം എത്തിയിരുന്നു. റാഷിദിന്റെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഈ സമയം കൊടി സുനി പരോളിലായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :