അനുബന്ധ വാര്‍ത്തകള്‍
- ‘പ്രാർത്ഥിച്ചില്ലേലും ദ്രോഹിക്കാതെ ഇരിക്കുക, അവന് നഷ്ടപ്പെട്ടത് ഭാര്യയെയാണ്’
- ‘എനിക്ക് ജീവിച്ച് കാണിക്കണം, എന്റെ വാവച്ചനു വേണ്ടി’; ഇന്ന് കെവിന്റെ പിറന്നാൾ ദിനത്തിൽ അവനുറങ്ങുന്ന മണ്ണിൽ കണ്ണീർ തോരാതെ നീനു
- വർഷങ്ങളായി നടത്തിവന്നിരുന്ന തട്ടിപ്പ് പുറത്തറിയാതിരിക്കാൻ ക്രൂര കൊലപാതകം, 14കാരൻ കൊല്ലപ്പെട്ടതിന് പിന്നിൽ വലിയ തട്ടിപ്പ്
- ‘ഈ വഴിയേ ഇനിയും വരും പ്രണയവും വിപ്ലവവും'; കെവിനും അഭിമന്യുവും, 2018ൽ കേരളക്കരയുടെ മനസ്സിലേറ്റ രണ്ട് മുറിവുകൾ
- ആറുമാസം കൊണ്ട് ഫെയ്സ്ബുക്കിൽ പരിജയപ്പെട്ട യുവാവുമായി പ്രണയം തളിർത്തു, കാമുകനൊപ്പം ഒളിച്ചോടുന്നത് തടഞ്ഞ അമ്മയെ 19കാരി കുത്തിക്കൊലപ്പെടുത്തി
മക്കളെ കൊലപ്പെടുത്തി ജോലിചെയ്യുന്ന സ്ഥാപനത്തിലെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു, അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത ഇങ്ങനെ
വാഷിംഗ്ടണ്‍: രണ്ട് മക്കളെയും കൊലപ്പെടുത്തി ജൊലി ചെയ്യുന്ന സ്ഥാപനത്തിന്റെ പൂന്തോട്ടത്തിൽ കുഴിച്ചിട്ട് അച്ഛബും രണ്ടാനമ്മയും. അമേരിക്കയിലെ ജോർജിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 14കാരിയായ മേരി ക്രോക്കര്‍, 16കാരനായ എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍ എന്നിവരെയാണ് പിതാവ് എൽവിനും. രണ്ടാനമ്മയും ചേർന്ന് കൊലപ്പെടുത്തിയത്.
കുട്ടികളെ രണ്ട് ദിവസമായി കാണുന്നില്ല എന്ന് അയൽക്കാർ പരാതി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പൊലീസ് എൽവിന്റെ വീട്ടിലെത്തി കാര്യങ്ങൾ ആരാഞ്ഞപ്പോൾ കുട്ടികൾ സൗത്ത് കരോലിനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയിരിക്കുകയാണ് എന്നാണ് എൽവിൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടികൾ സൌത്ത് കരോലിനയിൽ എത്തിയിട്ടില്ല എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
ഇതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പൊലീസ് നടത്തിയ തിരച്ചിലിൽ എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ പൂന്തോട്ടത്തില്‍നിന്ന് രണ്ടുകുട്ടികളുടെയും മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എൽവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ കൊലപ്പെടുത്താൻ ഉണ്ടായ കാരണം ഇതേവരെ വ്യക്തമായിട്ടില്ല.