സുമീഷ് ടി ഉണ്ണീൻ|
Last Modified വ്യാഴം, 27 ഡിസംബര്‍ 2018 (20:13 IST)
കൊല്‍ക്കത്ത: ബംഗാളില്‍ 14 വയസുകാരൻ കൊല്ലപ്പെട്ടതിനു പിന്നിൽ വലിയ തട്ടിപ്പ്. അർഷാദ് ഷേഖ് എന്ന 14കാരനെയാണ് ജമാൽ ഷേഖ് എന്ന അയൽവാസി സ്വന്തം കള്ളി വെളിച്ചത്താവാതിരിക്കാൻ
കൊലപ്പെടുത്തിയ. ഇയാൾ പിടിയിലായതോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്.
കൊല്ലപ്പെട്ട അർഷാദ് ഷേഖിന്റെ പിതാവ് ഭാര്യയെയും മകനെയും ഉപേക്ഷിച്ച് വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് പോയതാണ്.
മകന്റെ അർഷാദ് ഷേഖിനെ പിതാവിന് അറിയില്ല എന്ന് നന്നായി റിയാവുന്ന ജമാൽ ഖാൻ അർഷാദിന്റെ പിതാവിനെ ഫോൺ വിളിച്ച് താൻ അർഷാദാണെന്ന് അറിയിക്കുകയായിരുന്നു പണം തട്ടാനുള്ള മാർഗമായാണ് ജമാൽ ഇതിനെ കണ്ടത്.
അർഷാദിന്റെ പിതാവിന്റെ കയ്യിൽനിന്നും വർഷങ്ങളോളം ജമാൽ പണം തട്ടി വരികയായിരുന്നു. സ്വന്തം മകൻ എന്നുകരുതി ചോദിച്ച പണം എല്ലാം ഇയാൾ അയച്ചു നൽകുകയും ചെയ്തു. എന്നാൽ അടുത്തിടെ പിതാവ് മാകനെ കാണണം എന്ന് ജമാലിനോട് ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ തന്റെ കള്ളി പൊളിയുമെന്നു കരുതിയ ജമാൽ മകനായ അർഷാദ് ഷേഖിനെ കൊലപ്പെടുത്തുകയായിരുന്നു. താനാണ് അർഷാദ് എന്ന് വരുത്തിത്തീർക്കാനാണ് കൊലപാതകം നടത്തിയത് എന്ന് പ്രതി സമ്മതിച്ചു.