പ്രണയത്തിൽ നിന്നും പിൻ‌മാറിയില്ല; സഹോദരിയുടെ കാമുകനെ യുവാവ് കൊലപ്പെടുത്തി

Sumeesh| Last Modified വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (16:20 IST)
താനെ: സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. 25കാരനായ ബാബു ബഗഡിയാണ് പ്രണയത്തിൽ നിന്നും
പിൻ‌മാറാത്തതിനെ തുടർന്ന് രാഹുൽ നംഡിയോ എന്ന 23 കാരൻ കൊലപ്പെടുത്തിയത്. ആദ്യം അപകട മരണമാണെന്നാണ് കരുതിയിഒരുന്നതെങ്കിലും വിശദമായ അന്വേഷനാത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

നഗരത്തിലെ ക്ഷേത്രത്തിനു സമീപത്ത് ഒരാൾ പരിക്കേറ്റു കിടക്കുന്നതായി ഓട്ടോ ഡ്രൈവറായ രാഹുൽ നംഡിയോ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ബാബു ബഗഡിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ
അന്വേഷണത്തിലാണ് ബാബു ബഗഡിയെ രാഹുൽ നംഡിയോ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :