Sumeesh|
Last Modified വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (15:02 IST)
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലായ വിവോ വി11 പ്രോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആമസോണ്‍ ഇന്ത്യയിലും ഫോണ്‍ വാങ്ങാനാകും. ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേ നോച്ചുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.
6 ജി ബി റാമും 128 ജി ബി ഇന്റേർഹ്നൽ സ്റ്റോറേജുമാണ് ഫോണിനു നൽകിയിരിക്കുന്നത്. 12 എംപി 5 എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറകൾ ഫോണിൽ ഒരുക്കിയിരിക്കുന്നു. മികച്ച സെൽഫി പകർത്തുന്നതിനായി 25 മെഗാ പികസലിന്റെ ഫ്രണ്ട് ക്യാമറയും എടുത്തു പറയേണ്ട പ്രത്യേകതയാണ്.
6.41 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫൊണിൽ ഒരുക്കിയിരിക്കുന്നത്. 8.1 ഓറിയോയിലാണ് ഫോണ്‍ പ്രവർത്തിക്കുക. സ്നാപ്ഡ്രാഗണ്‍ 660 2.2 GHz ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന്റെ കരുത്ത്. 3400 mAh ആണ് ഫോണിന്റ് ബാറ്ററി ബാക്കപ്പ്.