കാമുകനുമായി സംസാരിച്ചതിന് അച്ഛൻ മകളെ കോടാലികൊണ്ട് അടിച്ചു കൊന്നു

Sumeesh| Last Modified ഞായര്‍, 1 ജൂലൈ 2018 (17:01 IST)
അമരാവതി: കാമുകനുമായി ഫോണിൽ സംസാരിച്ചതിന് സ്വന്തം മകളെ കോടലികൊണ്ട് അടിച്ചു കൊന്നു. ശനിയാഴ്ച
ആന്ധ്രപ്രദേശിലെ തൊടാർപുള്ളപാഡിലാണ് സംഭവം ഉണ്ടായത്. ഫാർമസി വിദ്യാർത്ഥി ടി ചന്ദ്രികയാണ് മരിച്ചത്. 18ആം പിറന്നാൾ ആഘോഷിക്കാനായി വീട്ടിലെത്തിയപ്പോഴാണ് ദാരുണ സംഭവം.

പെൺകുട്ടി ഒരു ചെറുപ്പക്കാരനുമായി അടുപ്പത്തിലായിരുന്നു. ഇത് മാതാ പിതാക്കൾ എതിർത്തിരുന്നു. സംഭവ ദിവസം പെൺകുട്ടി യുവാവുമായി ഫോണിൽ സംസാരിക്കുന്നത് കണ്ട അച്ഛൻ മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും കോടാലിയുടെ കൈകൊണ്ട് അടിച്ച് കൊല്ലുകയുമായിരുന്നു. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :