1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. CPM Branch Secretary arrested in thiruvananthapuram

ന്യൂ ഇയർ ആഘോഷത്തിന് പിരിവ് നൽകിയില്ല; ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കി; സി‌പിഎം നേതാവ് അറസ്റ്റിൽ

പാറശാല നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് പിടിയിലായത്.

CPM
യുവാവിനെ അക്രമിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പുതുവത്സരാഘോഷത്തിന് 100 രൂപ പിരിവ് നല്‍കാത്തിനെ തുടര്‍ന്ന് ഇയാള്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. പാറശാല നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്താണ് അറസ്റ്റ് ചെയ്തത്.
 
പുതുവത്സരാഘോഷത്തിനിടെയാണ് പ്രദീപടങ്ങുന്ന സംഘം പിരിവ് ചോദിച്ചത്. പണം നല്‍കാന്‍ വിസമ്മതിച്ച പാറശാല സ്വദേശിയായ സെന്തില്‍ റോയിയെ ഇയാളടക്കം ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പല തവണ മര്‍ദ്ദിച്ച ശേഷം റോഡില്‍ പിടിച്ചിരുത്തി. പിന്നീട് പ്രദീപിന്റെ നിര്‍ദേശ പ്രകാരം സുബിന്‍ എന്നയാള്‍ സെന്തിലിന്റെ ശരീരത്തിലൂടെ ഓട്ടോറിക്ഷ ഓടിച്ച്‌ കയറ്റുകയായിരുന്നു.
 
തുടയെല്ലുകളും വാരിയെല്ലുകളും പൊട്ടിയ സെന്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തിലൂടെ ഓട്ടോ ഓടിച്ചു കയറ്റിയതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ പങ്കാളികളായ ആറ് പേര്‍ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.
അടുത്ത ലേഖനം
പറക്കും കാറുമായി ഹ്യൂണ്ടായി: 2020 കൺസ്യൂമർ ഇലക്ട്രിക് ഷോയിൽ വാഹനം പ്രദർശിപ്പിക്കും !