കോലം വരച്ച് പ്രതിഷേധിച്ചു, അറസ്റ്റ്; കൂടുതൽ പേര് സമരത്തിലേക്ക്

നീലിമ ലക്ഷ്മി മോഹൻ| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2019 (08:46 IST)
ദേശീയ പൌരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്തതിനോടനുബന്ധിച്ച് കൂടുതൽ ആളുകൾ പ്രതിഷേധവുമായി രംഗത്ത്. തമിഴ്‌നാട്ടില്‍ കോലംവരച്ച് പ്രതിഷേധം വ്യാപകമാകുകയാണ്. ഇവരെയൊക്കെ അറസ്റ്റ് ചെയ്യാൻ പൊലീസും.

കോലമെഴുതി പ്രതിഷേധിച്ചവരെ ചെന്നൈയിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ രണ്ട് മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കന്യാകുമാരിയിലെ, ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ വാർത്ത ശേഖരിക്കാൻ പോയവർക്കെതിരെയാണ് നടപടി.

കോലമെഴുതി പ്രതിഷേധിച്ച ഏഴു പേരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മാധ്യമ പ്രവർത്തകർക്കെതിരെയും നടപടിയുണ്ടായി. അതേസമയം, രാജ്യമെങ്ങും ഇതിനെതിരായ സമരങ്ങളും പ്രതിഷേധങ്ങളും ശക്തമാവുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :