1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Conflict over jackfruit in thrissur

ചക്കയിട്ടതിനെ ചൊല്ലി തർക്കം : തൃശൂരിൽ സഹോദരങ്ങൾക്ക് വെട്ടേറ്റു

സഹോദരങ്ങൾ
തൃശൂർ ചോറ്റുപാറയിൽ അയല്വാസികൾ തമ്മിലുണ്ടായ തർക്കത്തിൽ സഹോദരങ്ങൾക്ക് വെട്ടേറ്റു.ചോറ്റുപാറ വരണ്ടിയാനിക്കല്‍ രാഘവന്റെ മക്കളായ മിഥുന്‍, മൃദുല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്‌ളാശേരി വീട്ടില്‍ അഗസ്റ്റിന്‍ എന്ന ബേബി(61), ഭാര്യ എല്‍സി (50) എന്നിവരുടെ പേരില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു.ശനിയാഴ്ച്ചയായിരുന്നു കേസിനാസ്‌പദമായ സംഭവം.
 
അയല്വാസിയായ അഗസന്റിൻ ചക്കയിട്ടപ്പോൾ വെട്ടേറ്റ സഹോദരങ്ങളുടെ വീട്ടിലേക്കുള്ള ചവിട്ടുപടി തകര്‍ന്നു. ഇത് നന്നാക്കിത്തരണമെന്നാവശ്യപ്പെട്ട് അഗസ്റ്റിന്റെ വീട്ടിലെത്തിയ മിഥുന് വെട്ടേൽക്കുകയുമായിരുന്നു. മിഥുബ്റ്റെ നിലവിളി കേട്ടെത്തിയ മൃദുലിനും വെട്ടേറ്റു.കൈയിലും പുറത്തും വെട്ടേറ്റ ഇരുവരെയും ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗസ്റ്റിന്റെ പരാതിയില്‍ സഹോദരങ്ങൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രാജ്യത്ത് രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കൂടുതൽ പേർ 20-40 പ്രായപരിധിയിൽ ഉള്ളവർ