രണ്ടാം വരവിൽ രാമായണം കണ്ടത് 17 കോടി ആളുകൾ!!

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഏപ്രില്‍ 2020 (17:51 IST)
ക്വാറന്റൈൻ കാലത്ത് ദൂർദർശൻ തങ്ങളുടെ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന 87-88 കാലത്തെ രാമയണം സീരിയൽ റി ടെലികാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് രാജ്യത്ത് വൻ ചർച്ചയായിരുന്നു. വിയോജിപ്പുകളുമായി പലരും രംഗത്തെത്തിയിരുന്നെങ്കിലും രാമാനന്ദ് സാഗറിന്റെ രാമായണത്തിന് രണ്ടാം വരവിലും വലിയ സ്വീകരണമാണ് ലഭിച്ചെതെന്നാണ് റിപ്പോർട്ട്.ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്കുകൾ പ്രകാരം 17 കോടി ആളുകളാണ് രണ്ടാം വരവിൽ രാമായണം കണ്ടത്.

ശനിയാഴ്ച്ച ആദ്യ എപ്പിസോഡ് 3.4 കോടി ആളുകളാണ് കണ്ടത്. 3.4% ആയിരുന്നു റേട്ടിങ്. ഇതേ എപ്പിസോഡ് വൈകുന്നേരം സംപ്രേക്ഷണം ചെയ്‌തപ്പോൾ 4.5 കോടിയാളുകൾ കണ്ടു. റേറ്റിങ് 5.2 ശതമാനമായി ഉയർന്നു.ഞായറാഴ്ച രണ്ട് നേരമായി ഏകദേശം ഒമ്പത് കോടിയാളുകള്‍ സീരിയല്‍ കണ്ടെന്നും ബാര്‍ക്ക് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :