1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Child was sexually assaulted by uncle

ബസിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്ത അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് ലൈംഗിക പീഡനം; അമ്മാവനെതിരെ പരാതി

രാജസ്ഥാൻ ജയ്‌പൂർ ജവഹർ സർക്കിൾ ഏരിയായിൽ വെള്ളിയാഴ്ചയാണ് സംഭവം.

Child
ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മാവൻ പീഡിപ്പിച്ചതായി പരാതി. രാജസ്ഥാൻ ജയ്‌പൂർ ജവഹർ സർക്കിൾ ഏരിയായിൽ വെള്ളിയാഴ്ചയാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 
 
മധ്യപ്രദേശിൽ നിന്ന് ജയ്‌പൂരിലെ വീട്ടിലേക്ക് സ്ലീപ്പർ ബസിൽ പോകുകയായിരുന്നു പെൺകുട്ടി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഒപ്പം അമ്മയും ചുരുക്കം ചില ബന്ധുക്കളും കൂടെ ഉണ്ടായിരുന്നു.
 
പെൺകുട്ടി തന്നെയാണ് യാത്രയ്ക്കിടെ അമ്മാവൻ തന്നെ പീഡിപ്പിച്ചുവെന്ന് അമ്മയോട് പറഞ്ഞത്. തുടർന്ന് ശനിയാഴ്ചയാണ് അമ്മാവനെതിരെ പൊലീസിൽ പരാതി നൽകിയത്. 
അടുത്ത ലേഖനം
'ഹിന്ദുക്കള്‍ ജന്‍മദിനാഘോഷത്തിനു കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുത്, അതൊക്കെ ക്രൈസ്തവ രീതികൾ'; വിവാദപരാമർശവുമായി കേന്ദ്രമന്ത്രി