റെയ്‌നാ തോമസ്|
Last Modified തിങ്കള്‍, 4 നവംബര്‍ 2019 (08:46 IST)
ബോറടി മാറ്റാനായി സ്വന്തം മക്കളെ കൊല ചെയ്ത മാതാവിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് സഹോദരന്‍റെ മൊഴി. തങ്ങളുടെ രണ്ട് മക്കളെ കൊലപ്പെടുത്തുകയും ശേഷിച്ച രണ്ടുകുട്ടികളെ കൊലപ്പെടുത്താനുമായിരുന്നു സഹോദരിയുടേയും ഭര്‍ത്താവിന്റെയും പദ്ധതി.
ഇരുവരുടെയും പെരുമാറ്റത്തില്‍ കാര്യമായ തകരാര്‍ ഉണ്ടെന്ന നേരത്തെ സാമൂഹ്യ സുരക്ഷാ വിഭാഗത്തില്‍ നല്‍കിയ മുന്നറിയിപ്പ് അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും യുവാവ് ആരോപിക്കുന്നു. ലണ്ടനിലെ സ്വദേശികളായ സാറയെയും ഭര്‍ത്താവ് ബ്രന്‍ഡനെയും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പതിമൂന്നും പതിനാലും പ്രായമുള്ള രണ്ട് മക്കളെ വിഷം കൊടുത്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് മാസം 24നായിരുന്നു ഇവരുടെ രണ്ടു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ വിശദ പരിശോധനയിലാണ് ഇവരെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത് . സംഭവത്തിൽ പക്ഷെ പോലീസിന് മാതാപിതാക്കളെ സംശയമില്ലായിരുന്നു.
എവിടെയോ മറഞ്ഞിരിക്കുന്ന കൊലയാളിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനിടയിലാണ് ദമ്പതികള്‍ക്കെതിരെ സാറയുടെ സഹോദരന്‍ പോലീസിനെ സമീപിക്കുന്നത്. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തില്‍ ശേഷിച്ച ആറ് കുട്ടികളെ അടുത്ത മെയ് മാസത്തില്‍ കൊലപ്പെടുത്താനായിരുന്നു ദമ്പതികളുടെ പദ്ധതിയെന്നും പോലീസ് കണ്ടെത്തി.
ചിപ്സ് കഴിക്കുന്നത് പോലെയാണ് കൊലപാതകമെന്നാണ് സാറ സമൂഹമാധ്യമങ്ങളില്‍ വിവരിച്ചിരിക്കുന്നത്.
അതേപോലെ ഒരിക്കല്‍ കഴിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ കഴിയില്ലെന്നും കൊലപാതകങ്ങളെ മഹത്വവല്‍ക്കരിച്ചും സാറ നിരവധി കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയിരുന്നു. ഇവയും അന്വേഷണത്തിൽ നിർണ്ണായകമായി.