അമ്പൂരി കൊലക്കേസിൽ രാഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ പൊലീസ് കണ്ടെത്തി. മൂന്നാം പ്രതിയായ ആദർശിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ആണ് പൊലീസ് കയർ കണ്ടെടുത്തത്. രാഖിയെ കുഴിച്ച് മൂടുന്നതിനായി കുഴിയെടുത്ത മൺവെട്ടി, പിക്കാസ് എന്നിവയും പൊലീസ് കണ്ടെത്തി. ഒന്നാം പ്രതിയായ അഖിലിന്റെ വീടിനു സമീപത്ത് നിന്നുമാണ് ആയുധങ്ങൾ കണ്ടെടുത്തത്. കൊലയ്ക്ക് ശേഷം മൃതദേഹം ആളൊഴിഞ്ഞ ഡാമിലോ ചതുപ്പിലോ താഴ്ത്താനായിരുന്നു പ്രതികൾ ആദ്യം പ്ലാൻ ചെയ്തിരുന്നതെന്ന് ചോദ്യം ചെയ്യലിനിടെ ഇവർ വെളിപ്പെടുത്തിയിരുന്നു....