പ്രതിഷേധവുമായി ബന്ധുക്കള്‍; ഏഴുവയസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്‌റ്റില്‍

 police , girl , arrested , പൊലീസ് , പെണ്‍കുട്ടി , അധ്യാപകന്‍ , സ്‌കൂള്‍
തുള്ളൂര്‍| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (15:13 IST)
ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്‌റ്റില്‍. ആന്ധ്രയിലെ റായപുടി ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. പോക്‍സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കടുത്ത വയറു വേദനയെ തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പീഡനം നടന്നതായി വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലും കൗണ്‍സിലിങ്ങിലുമാണ് പീഡന വിവരം കുട്ടി പറഞ്ഞത്.

സ്‌കൂളിലെത്തി പ്രതിഷേധിച്ച കുട്ടിയുടെ ബന്ധുക്കള്‍ പിന്നാലെ തുള്ളൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയ പൊലീസ് അധ്യാപകനെ അറസ്‌റ്റ് ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :