24കാരിയ കത്തിമുനയിൽ നിർത്തി കൂട്ടബലാത്സംഗം ചെയ്തു; കാമുകനെ മർദ്ദിച്ച് അവശനാക്കി; സംഭവം തമിഴ്നാട്ടിൽ

വെല്ലൂർ കോട്ട‌യ്ക്കു സമീപമുണ്ടായിരുന്ന പാർക്കിൽ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 20 ജനുവരി 2020 (11:59 IST)
തമിഴ്നാട്ടിൽകത്തിമുനയിൽ നിർത്തി 24കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. തമിഴ്നാട്ടിലെ വെല്ലൂരിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. യുവതിയുടെ കൂടെയുണ്ടായിരുന്ന കാമുകനെ മർദ്ദിക്കുകയും ഇരുവരുടെയും കയ്യിലുണ്ടായിരുന്നതെല്ലാം തട്ടിപ്പറിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു.

വെല്ലൂർ കോട്ട‌യ്ക്കു സമീപമുണ്ടായിരുന്ന പാർക്കിൽ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. മൂന്ന് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് കേസ്. കൂടെയുണ്ടായിരുന്ന കാമുകനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു പെൺ‌കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൂടാതെ ഇരുവരുടെയും കൈയ്യിൽ ഉണ്ടായിരുന്നതെല്ലാം ഇവർ കവർന്നെടുക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാൾക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :