മൂന്ന് തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ; വൈറലായി മമ്മൂട്ടിയുടെ കുടുംബ ഫോട്ടോ

അതുകൊണ്ട് തന്നെ ആരാധകരുടെ മനസ്സ് കൈയ്യടക്കുന്നതാണ് ഈ ദൃശ്യങ്ങൾ.

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 20 ജനുവരി 2020 (09:45 IST)
മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും മകൻ ദുൽഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മക്കൾക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ അപൂർവമാണ്. അതുകൊണ്ട് തന്നെ ആരാധകരുടെ മനസ്സ് കൈയ്യടക്കുന്നതാണ് ഈ ദൃശ്യങ്ങൾ.

ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഉപ്പ ഇസ്മായിലിനും മകൻ ദുൽഖറുമാണുള്ളത്. അതുപോലെ തന്നെ മമ്മൂട്ടിയുടെ പഴയകാല ഗെറ്റപ്പിലുള്ളൊരു ‘ലുക്ക് ടെസ്റ്റ്’ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കറുത്ത കോട്ടും കറുത്ത ഷാളും ധരിച്ച ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്.

ഇരുവറിനായി അദ്ദേഹം ലുക്ക് ടെസ്റ്റ് നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ ഇതിനു മുൻപും പുറത്തുവന്നിട്ടുള്ളതാണ്. ഇപ്പോൾ വൈറലാകുന്ന ചിത്രങ്ങളും അക്കൂട്ടത്തിൽ പെട്ടതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :