സൂപ്പർമാൻ കോഹ്ലി, ഒരു ഒന്നൊന്നര ക്യാച്ച്; കളിയുടെ ഗതി തന്നെ മാറ്റിയ നിമിഷം

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 20 ജനുവരി 2020 (11:55 IST)
ഓസ്ട്രേലിയയെ 7 വിക്കറ്റിനു തകർത്ത് പരമ്പര സ്വന്തമാക്കി. ബംഗളൂർ വ്ഹിന്നസ്വാമി സ്റ്റേഡിയത്തിൽ നിറഞ്ഞാടുകയായിരുന്നു രണ്ട് ടീമുകളും. ജീവമരണ പോരാട്ടമായിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാൽ, തുടക്കത്തിൽ തന്നെ കളി പാളുകയായിരുന്നു ഓസിസിനു. 2 വിക്കറ്റ് നഷടപ്പെട്ടെങ്കിലും 3–ആം വിക്കറ്റിൽ 127 റൺസ് കൂട്ടിച്ചേർത്ത് സ്മിത്തും മാർനസ് ലബുഷെയ്നും (54) മത്സരം ഓസീസ് നിയന്ത്രണത്തിലാക്കുകയായിരുന്നു.

ഇന്ത്യ ചെറുതായി വിയർത്തു തുടങ്ങിയ സമയം. സ്റ്റീവ് സ്മിത്ത് - മാർനസ് ലബുഷെയ്ൻ കൂട്ടുകെട്ടു പൊളിച്ചത് ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന ലബുഷെയ്ൻ പുറത്തായത് ഇന്ത്യൻ ക്യാപ്റ്റൻ കോലിയുടെ സൂപ്പർമാൻ ക്യാച്ചിലൂടെയാണ്.

ഏകദിനത്തിലെ കന്നി അർധസെഞ്ചുറി കുറിച്ച മാർനസ് ലബുഷെയ്ൻ രവീന്ദ്ര ജഡേജയുടെ പന്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പറക്കും ക്യാച്ചിൽ പുറത്തായതോടെ ഇന്ത്യയ്ക്ക് ആശ്വാസം. 64 പന്തിൽ അഞ്ചു ഫോറുകൾ സഹിതം 54 റൺസെടുത്താണ് ലബുഷെയ്ന്റെ മടക്കം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :