കോഹ്ലിയും രോഹിതും നിറഞ്ഞാടിയ ചിന്നസ്വാമി സ്റ്റേഡിയം; ചാരമായി ഓസിസ്, ഇന്ത്യയ്ക്ക് പരമ്പര

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 20 ജനുവരി 2020 (11:30 IST)
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം എന്ന് വിളിച്ച് ആർപ്പുവിളിക്കുകയായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് ഇന്നലെ ഏറ്റുമുട്ടിയത്. ഏകദിന പരമ്പരയിലെ ‘ഫൈനലില്‍’ ഓസിസിന്റെ കണ്ണീരു വീഴ്ത്തിയ മണ്ണ് കൂടിയാണ് ചിന്നസ്വാമി സ്റ്റേഡിയം.

ഇന്ത്യയ്‌ക്കെതിരെ തീപ്പൊരി ബാറ്റിംഗ് കാഴ്ച വെച്ചുകൊണ്ടായിരുന്നു തുടങ്ങിയത്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അതായിരുന്നു പാളിയ തീരുമാനമെന്ന് കളി അവസാനിക്കാറായപ്പോൾ ഫിഞ്ച് തിരിച്ചറിഞ്ഞ് കാണും. ഓസ്ട്രേലിയയെ 7 വിക്കറ്റിനു തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി.

സ്റ്റീവ് സ്മിത്ത് (132 പന്തിൽ 131) സെഞ്ച്വറി നേടിയിട്ടും അവസാന ഓവറുകളിൽ സ്മിത്തിനെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൌളർമാർക്കായത് കളിയുടെ ഗതി തന്നെ മാറ്റി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീമും അടിയോടടി ആയിരുന്നു. രോഹിത് ശർമയും (128 പന്തിൽ 119) ക്യാപ്റ്റൻ വിരാട് കോലിയും (91 പന്തിൽ 89) ശ്രേയസ് അയ്യരും (35 പന്തിൽ 44) ചേർന്ന് ഇന്ത്യയ്ക്ക് കപ്പ് സമ്മാനിച്ചു.

സ്മിത്തിന്റെ സെഞ്ച്വറിക്ക് കോഹ്ലിയും രോഹിതും മറുപടി നൽകിയപ്പോൾ ഓസീസിന്റെ അടിപതറി. പ്രതീക്ഷകളെല്ലാം അതോടെ അവസാനിച്ചു. പരുക്കേറ്റ് പുറത്തിരുന്ന ശിഖർ ധവാൻ കളത്തിലിറങ്ങാഞ്ഞിട്ട് കൂടി ഇന്ത്യ അടിച്ച് ജയിച്ചു. ഓസിസ് ബൌളർമാരെ ദയാദാക്ഷിണ്യമില്ലാതെയാണ് രോഹിതും കോഹ്ലിയും പ്രഹരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :