മഴ കനത്തതോടെ സംസ്ഥാനത്ത് പകർച്ചപനി വ്യാപകമാകുന്നു, 2 ദിവസത്തിനിടെ മുപ്പതിനായിരത്തിനടുത്ത് പനി ബാധിതർ

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ജൂലൈ 2022 (08:42 IST)
സംസ്ഥാനത്ത് പകർച്ചപനി വ്യാപകമാകുന്നു. വടക്കൻ ജില്ലകളിലാണ് റിപ്പോർട്ട് ചെയ്ത പനി കേസുകളിൽ മൂന്നിൽ ഒരു ഭാഗവും. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചതായാണ് കണക്ക്. ഇതിൽ 2 പേർ മരണപ്പെട്ടു. കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേർക്കാണ് പനി ബാധിച്ചത്.

ഇന്നലെ സംസ്ഥാനത്ത് 19 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. വയനാട്ടിൽ 7 പേർക്ക് എലി പനി സ്ഥിരീകരിച്ചു. അതേസമയം അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ പ്രവചനം. കേരള തീരത്ത് രൂക്ഷമായ കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :