അനുബന്ധ വാര്‍ത്തകള്‍
- വീഡിയോയിൽ കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരം, പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചുള്ള രജനീകാന്തിന്റെ ട്വീറ്റ് നീക്കം ചെയ്തു
- രോഗികളുടെ എണ്ണം വർധിച്ചാൽ സർക്കാർ വിചാരിച്ചാൽപോലും നിയന്ത്രിക്കാനാകില്ല, വിദേശത്തുനിന്നുമെത്തുന്നവർ വീട്ടിലിരിക്കണം: കെകെ ശൈലജ
- രാജ്യംമുഴുവൻ വീടുകൾക്കുള്ളിൽ, ജനതാ കർഫ്യു ആരംഭിച്ചു
- നിർദേശങ്ങൾ ലംഘിച്ചു, കാസർഗോഡ് സ്വദേശിയായ കോവിഡ് ബാധിതനെതിരെ കേസ് !
- ഇക്കാര്യങ്ങൾ അറിഞ്ഞ ശേഷമേ കപ്പ കഴിക്കാവു, അറിയൂ !
പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം ടെറസിൽനിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി
ചെന്നൈ: പത്തുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം നലുനില കെട്ടിടത്തിന് മുകളിൽനിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ചെന്നൈയിലെ തിരുവള്ളൂർ മധുരവയലിലാണ് ക്രൂരമായ. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയായ 29കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ ശുചിമുറിയിലേക്ക് പോയ പീൺകുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
പുലർച്ചെ രണ്ടുമണിയോടെ ശുചിമുറിയിലേക്ക് പോയ പെൺക്കുട്ടിയെ തിരികെ കാണാതായതോടെ പെൺകുട്ടിയുടെ മതാപിതാക്കൾ പൊലീസ് കൺട്രോൾ റൂമിൽ വിവരം അയിക്കുകയായിരുന്നു. ഇതോടെ പൊലീസ് പട്രോൾ സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെ വീടിന്റെ പിന്നിൽനിന്നും രക്തത്തിൽ കുളീച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കൽ പരിശോധനയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായത്. ഇതോടെ പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നു കെട്ടിടത്തിലെ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ കെട്ടിടത്തിലെ രണ്ടാനിലയിൽ താമസിക്കുന്ന പി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് ക്രൂരമായ സംഭവം വ്യക്തമായത്.
പുലർച്ചെ ശുചിമുറിയിലേക്ക് പോയ പെൺകുട്ടിയെ വായ പൊത്തിപ്പിടിച്ച് ടെറസിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വസ്റ്റ്രം കീറിയെടുത്ത് പെൺകുട്ടിയുടെ വായിൽ തിരുകി. പീഡനത്തിന് ഇരയാക്കിയ ശേഷം നാലാംനിലയുടെ മുകളിൽനിന്നും പെൺകുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.