സഹോദരന്റെ മുൻ‌കാമുകിയെ തലയ്ക്കടിച്ച് കൊന്നു, മൃതദേഹം കത്തിച്ചു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി യുവാവ്

നീലിമ ലക്ഷ്മി മോഹൻ| Last Modified ബുധന്‍, 6 നവം‌ബര്‍ 2019 (10:21 IST)
വിവാഹിതനായ സഹോദരന്റെ മുൻ കാമുകിയെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബിലാസ്പൂര്‍ സ്വദേശിനി
സുനിത ഖുഷ്വാല (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദിപാര സ്വദേശി അന്‍വര്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.

സുനിതയും അന്‍വറിന്റെ സഹോദരന്‍ സമീറും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രണയത്തിനിടയിൽ സമീർ ഈ ജോലി രാജി വെച്ച് സ്വന്തം നാടായ നവാഗ്രയിലേക്ക് മടങ്ങുകയും വിവാഹിതനാവുകയും ചെയ്തു.

സമീർ വിവാഹം കഴിച്ച വിവരം സുനിത അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോഴും സമീറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സുനിത തയ്യാറായില്ല. ഇവർ തമ്മിലുള്ള ബന്ധം കൂടുതൽ വളർന്നതോടെ ഈ ബന്ധത്തിൽ നിന്നും പിന്തിരിയണമെന്ന ആവശ്യവുമായി സമീറിന്റെ സഹോദരൻ അൻ‌വർ പലതവണ സുനിതയുമായി സംസാരിച്ചിരുന്നു.

കഴിഞ്ഞ ദിവസം സുനിത സമീറിന്റെ വീട്ടിൽ എത്തുക കൂടി ചെയ്തതോടെ അവരുടെ ജീവിതത്തിൽ വഴക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് സമീറുമായുള്ള ബന്ധത്തെ വിവാഹത്തെ ചൊല്ലി സമീറിന്റെ സഹോദരന്‍ അന്‍വറും സുനിതയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.

തര്‍ക്കത്തിനിടെ അന്‍വര്‍ സുനിതയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം, സുനിതയുടെ മൃതദേഹം സമീപപ്രദേശത്ത് കത്തിക്കുകയായിരുന്നു. ശേഷം അൻ‌വർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :