വീട്ടിൽ ആരുമില്ലെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; യുവാവിനെ കാമുകിയും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തി; അറസ്റ്റ്

നാലാം വർഷം നിയമവിദ്യാർത്ഥിയായ പങ്കജ് ആണ് കൊല്ലപ്പെട്ടത്.

തുമ്പി ഏബ്രഹാം| Last Modified ചൊവ്വ, 5 നവം‌ബര്‍ 2019 (09:14 IST)
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മണ്ണിട്ട് മൂടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. കാമുകിയും മാതാപിതാക്കളും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

നാലാം വർഷം നിയമവിദ്യാർത്ഥിയായ പങ്കജ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകി അങ്കിത, അച്ഛൻ ഹരിയോം, അമ്മ സുലേഖ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ആദ്യവാരം മുതൽ കാണാതായ യുവാവിനെക്കുറിച്ചുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ട്യൂഷൻ എടുത്തുകൊടുത്തിരുന്നതുവഴിയാണ് പങ്കജും അങ്കിതയും അടുപ്പത്തിലാകുന്നത്. വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകിയ പങ്കജ് അങ്കിതയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇരുവരുടെയും ബന്ധം അറിഞ്ഞ മാതാപിതാക്കൾ ഇതിനെ എതിർക്കുകയായിരുന്നു. അങ്കിതയുടെ സഹായത്തോടെയാണ് ഇവർ കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത്.

വീട്ടിൽ ആരുമില്ലെന്ന് പറഞ്ഞ് പങ്കജിനെ വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം കുളിമുറിക്കുള്ളിൽ
ഒളിച്ചിരിക്കുകയായിരുന്നു മാതാപിതാക്കൾ. മൂവരും ചേർന്ന് പങ്കജിനെ കെട്ടിയിട്ട ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കുഴിയെടുത്ത് മൂടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :