ശാലിനി, ഗായത്രി, മേഴ്സി.. പേരുകൾ പലത്; മദ്യപാനവും ആഢംബര ജീവിതവും: പൂമ്പാറ്റ സിനിയുടെ തട്ടിപ്പ് ഞെട്ടിക്കുന്നത്

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 5 നവം‌ബര്‍ 2019 (14:51 IST)
കടംവാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുത്തുവിട്ട ശേഷം കാറിലും ബൈക്ക‍ിലുമായി പിന്നാലെ എത്തി ഇടിച്ച് വീഴ്ത്തിയ ശേഷം പണം കവർന്ന സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളിയായ പൂമ്പാറ്റ സിനിയെന്ന ശ്രീജ അറസ്റ്റിൽ. കൊളത്തൂരിൽ 5 മാസം മുൻപു നടത്തിയ ആക്രമണക്കേസിലാണ് സിനിയും കൂട്ടാളികളും അറസ്റ്റിലായത്. സമാനമായ കേസിൽ രണ്ട് വർഷം മുൻപും സിനിയേയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജ്വല്ലറികളിലെ ഉടമകളുമായി സൗഹൃദമുണ്ടാക്കി അവരറിയാതെ ലക്ഷങ്ങൾ തട്ടിയെടുക്കുന്നതും പൂമ്പാറ്റ സിനിയുടെ പ്ലാൻ ആണ്. കൊലപാതകശ്രമം അടക്കം നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയായ സിനി, ശ്രീജ, ശാലിനി, ഗായത്രി, മേഴ്സി എന്നീ പേരുകളിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്.

തട്ടിപ്പ് നടത്തുന്നതിനായി പല പേരുകളായിരുന്നു സിനി ഉപയോഗിച്ചിരുന്നത്. തട്ടിയത് ലക്ഷക്കണക്കിനു പണവും. കോടികൾ വിലയുള്ള ഫ്ലാറ്റിലായിരുന്നു താമസം. ആഢംബര ജീവിതം നയിച്ചിരുന്ന സിനി ബ്യൂട്ടിപാർലറുകളിലെ സ്ഥിരം ആളായിരുന്നു. തട്ടിപ്പിനായി സിനി ഉപയോഗിച്ചിരുന്നത് സ്വന്തം ശരീരവും സൗന്ദര്യവും തന്നെയായിരുന്നു. മദ്യത്തിനും കുറവുണ്ടായിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :