19കാരിയെ ഓടുന്ന കാറിൽ മൂന്നംഗ സംഘം അഞ്ച് മണിക്കൂറോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 5 നവം‌ബര്‍ 2019 (17:42 IST)
പത്തൊൻപതുകാരിയെ ഓടുന്ന കാറിൽ വച്ച് കൂട്ടബലത്സംഗത്തിന് ഇരയാക്കിയതായി പരാതി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഓടുന്ന കാറിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പുലർച്ചെ അഞ്ച് മണിക്ക് കോച്ചിംഗ് സെന്ററിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. കാറിലെത്തിയ അക്രമി സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കണ്ണ് മൂടിക്കെട്ടിയ ശേഷം അഞ്ച് മണിക്കൂറോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.

സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തും എന്ന് അക്രമിക:ൾ ഭീഷണിപ്പെടുത്തിയതായി. പെൺക്കുട്ടി പരാതിയിൽ പറയുന്നു. പ്രതികളെ കണ്ടെത്തുന്നതിയായി പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :