സെവാഗിന് സെഞ്ച്വറി
PRO
PROമുപ്പത്തിയൊന്നു ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തിട്ടുണ്ട്. 31 പന്തുകളില്‍ നിന്നായി 30 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് സെവാഗിനൊപ്പം ക്രീസില്‍. ആദ്യ പന്ത് ബൌണ്ടറിയടിച്ചു തുടങ്ങിയ സെവാഗ് ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്.
ഇന്ത്യക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും ഗൌതം ഗംഭീറിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ഇരുപത്തിമൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് ഗംഭീര്‍ പുറത്തായത്. ബംഗ്ലാദേശിന്റെ മഹമദുല്ല ഗംഭീറിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.പുറത്താകുമ്പോള്‍ 39 റണ്‍സായിരുന്നു ഗംഭീറിന്റെ സമ്പാദ്യം . 39 പന്തുകളില്‍ നിന്നായി മൂന്ന് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് ഗംഭീര്‍ ഈ സ്കോര്‍ നേടിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 26 റണ്‍സെടുത്ത സച്ചിനെ റണ്‍ ഔട്ടാക്കുകയായിരുന്നു. അബ്ദുര്‍ റസാഖ് എറിഞ്ഞ പത്താം ഓവറിലെ അഞ്ചാമത്തെ പന്തിലാണ് സച്ചിന്‍ പുറത്തായത്. 29 പന്തുകളില്‍ നിന്ന് നാലു ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് സച്ചിന്‍ 26 റണ്‍സ് നേടിയത്.
