8 വർഷത്തിനു ശേഷം ഇതാദ്യം, പകരം വീട്ടി ധോണി; ആ 45ആം ഓവർ റാഷിദ് ഖാൻ ഇനി മറക്കില്ല

Last Modified ഞായര്‍, 23 ജൂണ്‍ 2019 (10:57 IST)
ലോക ക്രിക്കറ്റില്‍ ധോണി വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ ഓരോ ബാറ്റ്സ്മാന്മാരും അത്രയധികം ശ്രദ്ധിക്കാറുണ്ട്. ധോണിയുടെ മിന്നല്‍ സ്റ്റംപിംഗിന്‍റെ വേഗം നിരവധി താരങ്ങള്‍ ഇതിനകം അറിഞ്ഞിട്ടുണ്ട്. ധോണി ആണ് പിന്നിൽ എങ്കിൽ മുന്നോട്ട് കയറി ഷോട്ടിന് ശ്രമിക്കാതിരിക്കാൻ ബാറ്റ്സ്മാന്മാർ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.

എന്നാല്‍, ലോകകപ്പില്‍ അഫ്‌ഗാനെതിരായ മത്സരത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. സാക്ഷാല്‍ എം എസ് ധോണി പുറത്തായത് മിന്നല്‍ സ്റ്റംപിംഗിലാണ്. സ്‌പിന്നര്‍ റാഷീദ് ഖാന്‍ എറിഞ്ഞ 45-ആം ഓവറില്‍ സ്റ്റെപ്‌ ഔട്ട് ചെയ്ത ധോണിയെ വിക്കറ്റ് കീപ്പര്‍ ഇക്രം അലി തകര്‍പ്പന്‍ സ്റ്റംപിംഗില്‍ പുറത്താക്കി. 52 പന്തില്‍ 28 റണ്‍സാണ് ധോണി നേടിയത്. 2011നു ശേഷം ഇതാദ്യമായാണ് ധോണി സ്റ്റം‌പിങ്ങിലൂടെ പുറത്താകുന്നത്.

പക്ഷേ, തിരിച്ച് അഫ്ഗാന്‍ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ ധോണി ഇതിന് പകരം വീട്ടി. അതും 45ആം ഓവറിൽ തന്നെ. തന്നെ മിന്നൽ സ്റ്റം‌പിങ്ങിലൂടെ പുറത്താക്കിയ റാഷിദ് ഖാനെ തന്നെ സ്റ്റംപിംഗിലൂടെ ധോണി പറഞ്ഞു വിട്ടു എന്നതും കൌതുകമാണ്. ചഹാല്‍ എറിഞ്ഞ 45-ആം ഓവറില്‍ തന്നെയാണ് റാഷിദിനെ പുറത്താക്കിയ ധോണിയുടെ സ്റ്റംപിംഗ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :