ഗ്രൌണ്ടില്‍ ഇന്ത്യ - പാക് പോരാട്ടം; ഗ്യാലറിയില്‍ വിവാഹഭ്യര്‍ഥനയും ആലിംഗനവും - വീഡിയോ വൈറലാകുന്നു!

മാഞ്ചസ്‌റ്റര്‍| Last Modified വെള്ളി, 21 ജൂണ്‍ 2019 (19:44 IST)
ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ആരാധകര്‍ക്കെന്നും പ്രിയപ്പെട്ടതാണ്. ഇരു രാജ്യങ്ങളും
നേര്‍ക്കുനേര്‍ എത്തുന്ന പോരാട്ടം ഒരു ക്രിക്കറ്റ് പ്രേമിയും ഒഴിവാക്കില്ല. ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിക്കപ്പെടുന്ന മത്സരം കൂടിയാണിത്.

രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്‌ട്രീയ
സംഘര്‍ഷങ്ങള്‍ ക്രിക്കറ്റിന്റെ രൂപത്തില്‍
ഗ്രൌണ്ടിലേക്ക് എത്തുമ്പോള്‍ വീറും വാശിയും ഉറപ്പാണ്. ഗ്യാലറികളിലും ആരാധകരിലും ഈ ആവേശം കാണാം. എന്നാല്‍, ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യ - പാക് ലോകകപ്പ് മത്സരത്തിനിടെ ഗ്യാലറിയില്‍ നടന്ന ഒരു വിവാഹ അഭ്യര്‍ഥനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

മത്സരം വീക്ഷിച്ചു കൊണ്ടിരുന്ന കാമുകിയോട് സുഹൃത്തായ യുവാവ് വിവാഹഭ്യര്‍ഥന നടത്തുകയായിരുന്നു. അപ്രതീക്ഷിത നിമിഷത്തില്‍ പെണ്‍കുട്ടി ആദ്യമൊന്ന് ഞെട്ടിയെങ്കിലും യുവാവിന്റെ ആവശ്യം അംഗീകരിച്ചു. തുടര്‍ന്ന് കൈവശം സൂക്ഷിച്ചിരുന്ന മോതിരം യുവാവ് യുവതിയുടെ വിരലില്‍ അണിയിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്‌തു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ കയ്യടിച്ചാണ് ഈ നിമിഷത്തെ എതിരേറ്റത്. ചിലര്‍ മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി. യുവതിയുടെയും യുവാവിന്റെയും പേരുവിവരങ്ങള്‍ വ്യക്തമല്ല. എന്നാല്‍, പുറത്തുവന്ന ദൃശ്യത്തില്‍ നിന്ന് യുവാവിന്റെ പേര് വിക്കി എന്നാണെന്നാണ് നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :