Last Modified ഞായര്‍, 23 ജൂണ്‍ 2019 (10:37 IST)
ആരാധക ഹൃദയങ്ങൾ കീഴടക്കി അഫ്ഗാനിസ്ഥാൻ. കളത്തിൽ
ഇന്ത്യ ജയിച്ചു. അഫ്ഗാനിസ്ഥാനെതിരായ കളിയിൽ ടോസ് ഇന്ത്യക്ക് ലഭിച്ചപ്പോൾ ആരാധകർ കരുതി സ്കോർ ബോർഡിൽ 400 കടക്കുമെന്ന്. എന്നാൽ, അപ്രതീക്ഷിതമായി അഫ്ഗാന്റെ കിടിലൻ പ്രകടനം കണ്ട് ഇന്ത്യൻ ആരാധകർ തന്നെ തലയിൽ കൈവെച്ചു.
അവസാന ഓവറിലാണ് കളി മാറിയത്. അതുവരെ ജയം അഫ്ഗാനിസ്ഥാനൊപ്പമായിരുന്നു. പോരാട്ടത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ കൃത്യതയ്ക്ക് മുന്നിലാണ് അഫ്ഗാന്‍ വീര്യം എരിഞ്ഞടങ്ങിയത്.
മുഹമ്മദ് നബിയുടെ അര്‍ധ ശതകത്തിന്‍റെ കരുത്തില്‍ പോരാട്ടവീര്യം പ്രകടിപ്പിച്ച അഫ്ഗാന്‍ 11 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല് , അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടി ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയപ്പോള്‍ ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. ഇന്ത്യയുടെ ‘ഹിറ്റ്മാൻ’ രോഹിത് ശർമ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാൽ, പിടിച്ച് നിൽക്കാൻ വിഷമിച്ച പിച്ചിൽ കോലി 63 പന്തില്‍ 67 റൺസെടുത്തത് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു.