സതാംപ്ടണ്‍|
Last Modified വെള്ളി, 21 ജൂണ്‍ 2019 (20:14 IST)
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - അഫ്‌ഗാനിസ്ഥാന്‍ മത്സരം മഴ മുടക്കില്ലെന്ന്
കാലവസ്ഥാ വകുപ്പ്. കളി നടക്കുന്ന സതാംപ്ടണില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ മഴയുണ്ടായിരുന്നു. ശനിയാഴ്‌ച മഴ എത്താനുള്ള സാധ്യത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മത്സരത്തിനിടെ ആകാശം മേഘാവൃതമാവാനിടയുണ്ടെങ്കില്‍ അതിവേഗം തെളിഞ്ഞ കാലവസ്ഥ അനുഭവപ്പെടും. 50 ഓവറും മത്സരം നടക്കും. ഒരു ഘട്ടത്തില്‍ പോലും മത്സരം തടസപ്പെടാന്‍ സാധ്യതയില്ലെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം വിരാട് കോഹ്‌ലിയും സംഘവും പരിശീലനത്തിന് എത്തിയെങ്കിലും ചാറ്റല്‍ മഴയെ തുടര്‍ന്ന് താരങ്ങള്‍ ഗ്രൌണ്ട് വിട്ടു. സെമിയിലെത്താന്‍ ഓരോ വിജയങ്ങളും ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ കളികള്‍ക്ക് മഴയാണ് വില്ലനാകുന്നത്. മഴമൂലം ഇനിയുള്ള മത്സരങ്ങളും നഷ്‌ടമായാല്‍ ഇന്ത്യുടെ സെമി സാധ്യതയെ അത് ദോഷകരമായി ബാധിക്കും.
നിലവില്‍ നാലു കളികളില്‍ ഏഴ് പോയന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനും ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് സെമി ബര്‍ത്തുറപ്പിക്കാം. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരെയും ഇന്ത്യക്ക് മത്സരം ബാക്കിയുണ്ട്.