ലണ്ടന്‍|
Last Modified ശനി, 22 ജൂണ്‍ 2019 (20:03 IST)
തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊപ്പം ഇന്ത്യക്കെതിരായ തോല്‍വിയോടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന പാകിസ്ഥാന്‍ ടീം ലോകകപ്പ് ഫൈനലില്‍ എത്തുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?. എന്നാല്‍ അങ്ങനെ സംഭവിക്കുമെന്നാണ് ടീമിലെ പേസറായ വഹാബ് റിയാസ് പറയുന്നത്.
ലോകകപ്പില്‍ സെമിയും ഫൈനലും കളിക്കാന്‍ ഈ പാക് ടീമിന് കഴിയുമെന്നാണ് വഹാബ് റിയാസ് വ്യക്തമാക്കുന്നത്.
“ലോകകപ്പ് മത്സരങ്ങളിലെക്ക് ഞങ്ങള്‍ ശക്തമായി തിരിച്ചെത്തും. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പോലും മികച്ച പ്രകടനം നടത്താന്‍ ടീമിനാകും. മുന്‍ മത്സരങ്ങളില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തും. മറ്റ് ടീമുകളോളം കരുത്തരാണ് ഞങ്ങള്‍” - എന്നും അദ്ദേഹം പറഞ്ഞു.
കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് പാകിസ്ഥാനുള്ളത്. മൂന്ന് പോയിന്റുമായി ദുര്‍ബലരായ
അഫ്‌ഗാനിസ്ഥാന് മുകളിലായി ഒമ്പതാം സ്ഥാനത്താണ് സര്‍ഫ്രാസ് അഹമ്മദും കൂട്ടരും.