അനുബന്ധ വാര്‍ത്തകള്‍
- സുഹൃത്തുക്കളെല്ലാം ഇന്ത്യൻ ടീമിൽ കളിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ടിയിരുന്നു: ഇന്ത്യൻ ടീമിൽ സ്ഥിരമായി ഇടം കിട്ടാത്ത സങ്കടം വെളിപ്പെടുത്തി സഞ്ജു
- ഇതൊരു തുടക്കം മാത്രം, ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി ഈ 22 കാരനിൽ ഭദ്രം: കന്നി ഏകദിന സെഞ്ചുറിയിൽ തന്നെ സച്ചിനെ പിന്നിലാക്കി ഗിൽ
- ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മായങ്ക് പുറത്തേക്ക്, പരിശീലകനും മാറുന്നു: അടിമുടി മാറാനൊരുങ്ങി പഞ്ചാബ് കിംഗ്സ്
- ഇത്തരം കാര്യങ്ങൾ വെറുപ്പുളവാക്കുന്നു, വിവാഹമോചന വാർത്തയിൽ രൂക്ഷപ്രതികരണവുമായി ധനശ്രീ
- ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിച്ചത് കോലിയുടെ ഇന്ത്യൻ ടീം: ഗ്രെയിം സ്മിത്ത്
പുലി പതുങ്ങുന്നത് കുതിയ്ക്കാനാണ്, കോലിയെ പേടിക്കണമെന്ന് പാകിസ്ഥാൻ താരം
രണ്ട് വർഷക്കാലമായി തൻ്റെ കരിയറിലെ ഏറ്റവും മോശം ഫോമിലാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. മത്സരങ്ങളിൽ നിന്നൂംആറ് ആഴ്ചകളോളം വിശ്രമമെടുത്ത കോലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത് ഏഷ്യാകപ്പിലൂടെയാണ്. ഈ മാസം 28ന് നടക്കുന്ന ഇന്ത്യാ-പാകിസ്ഥാൻ മത്സരത്തിലൂടെയാകും കോലിയുടെ മടങ്ങിവരവ്.
രണ്ട് വർഷത്തിന് മുകളിലായി മോശം ഫോമിലാണെങ്കിലും കോലിയെ നിസാരമായി കാണേണ്ടെന്ന് പാകിസ്ഥാൻ ടീമിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പാക് സ്പിന്നറായ യാസിർ ഷാ.പാകിസ്ഥാനെതിരെ എല്ലായിപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്ന കോലി ഇത്തവണയും പതിവ് തെറ്റിക്കില്ലെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഫോമിലല്ലെങ്കിലും കോലിയെ ഭയക്കണമെന്ന് യാസിർ ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കോലി തൻ്റെ മികച്ച ഫോമിൽ അല്ലായിരിക്കും. എന്നാലും ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാൾ തന്നെയാണ് അദ്ദേഹം. റൺസിനായി ദാഹിക്കുന്ന കോലി ഒരു പ്രധാന ടൂർണമെൻ്റിൽ പ്രധാന മത്സരം നടക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ഫോമിലേക്ക് ഉയരാം. അദ്ദേഹത്തെ നിസാരമായി കാണുന്നത് അങ്ങേയറ്റത്തെ മണ്ടത്തരമാവും. യാസിർ ഷാ പറഞ്ഞു.
ടി20യിൽ പാകിസ്ഥാനെതിരെ ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ നിന്ന് 77.75 ആവറേജിൽ 311 റൺസാണ് കോലി നേടിയിട്ടുള്ളത്.