ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിച്ചത് കോലിയുടെ ഇന്ത്യൻ ടീം: ഗ്രെയിം സ്മിത്ത്

അഭിറാം മനോഹർ| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2022 (18:06 IST)
വിരാട് കോലിയുടെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള ഇന്ത്യയാണ് ടെസ്റ്റ് ക്രിക്കറ്റിനെ പുരോഗതിയിലേക്ക് നയിച്ചതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനെ ഗൗരവകരമായി എടുത്തത് കോലിയുടെ നായകത്വത്തിന് കീഴിലാണെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ക്രിക്കറ്റിൽ കരുത്തരായ 10,11 ടീമുകൾ ഉണ്ടാകാൻ പോകുന്നില്ല. കരുത്തരായ അഞ്ചോ ആറോ രാജ്യങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിന് കാര്യമായ സംഭാവന നൽകുന്നത്. ഏകദിനങ്ങൾക്ക് പിന്നാലെ ടി20 ക്രിക്കറ്റ് കൂടി കടന്നുവന്നതോടെ ടെസ്റ്റ് ക്രിക്കറ്റിൻ്റെ കാലം അവസാനിക്കാൻ പോകുന്നു എന്ന ചർചകൾ സജീവമായിരുന്ന കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനെ ഉയർത്തിപിടിച്ച താരമാണ് കോലി. ടെസ്റ്റിൽ ഇന്ത്യയെ പല ഐതിഹാസികമായ വിജയങ്ങളിലേക്കും കോലി നയിച്ചു.

ഇംഗ്ലണ്ട്,ഇന്ത്യ എന്നീ രാജ്യങ്ങളോട് കിടപിടിക്കാൻ ന്യൂസിലൻഡ്,വിൻഡീസ്,സൗത്താഫ്രിക്ക എന്നീ രാജ്യങ്ങൾ സാമ്പത്തിക സ്ഥിരത കൈവരിക്കേണ്ടത് ആവശ്യമാണെന്നും അല്ലെങ്കിൽ ദക്ഷിണാഫ്രിക്കയോ മറ്റേതെങ്കിലും ഒരു വമ്പൻ രാജ്യമോ ക്രിക്കറ്റിൽ നിന്നും ഇല്ലാതായി പോകുമെന്നും സ്മിത്ത് പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :