ഇത്തരം കാര്യങ്ങൾ വെറുപ്പുളവാക്കുന്നു, വിവാഹമോചന വാർത്തയിൽ രൂക്ഷപ്രതികരണവുമായി ധനശ്രീ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (14:12 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചെഹലുമായുള്ള വിവാഹബന്ധം വേർപ്പെടുത്താനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങളിൽ രൂക്ഷവിമർശനവുമായി ധനശ്രീ വർമ. പുറത്തുവന്ന വാർത്തകളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് ധനശ്രീ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ വെറുപ്പുളവാക്കുന്നതും ദ്രോഹിക്കുന്നതുമാണെന്നും ധനശ്രീ പ്രതികരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ധനശ്രീയുടെ രൂക്ഷമായ പ്രതികരണം.

നൃത്തം ചെയ്യുന്നതിനിടെ പരിക്കേറ്റതിനെ തുടർന്ന് ഞാൻ വിശ്രമത്തിലായിരുന്നു. അപ്പോഴാണ് ഇത്തരം ഭ്യൂഹങ്ങൾ പുറത്തുവരുന്നത്. ഇതു വളരെയേറെ വെറുപ്പുണ്ടാക്കുന്നതാണ്. ദ്രോഹിക്കുന്നതാണ്. പരിക്കേറ്റതോടെ എങ്ങനെ മുന്നോട്ട് പോകുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. എന്നാൽ പേടിയില്ലാതെയാണ് ഞാൻ എഴുന്നേറ്റത്. ഏത് സാഹചര്യത്തിലും എനിക്ക് എൻ്റെ കരുത്ത് തിരിച്ചുപിടിക്കാനാകും. ധനശ്രീ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :