South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ നാലാം ഇന്നിങ്‌സില്‍ 282 റണ്‍സ് വിജയലക്ഷ്യവുമായി ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകരെല്ലാം ഓസ്‌ട്രേലിയയുടെ ജയം ഉറപ്പിച്ചതാണ്

South Africa, Australia, South Africa vs Australia, WTC Final South Africa Champions, ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ്, ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക
രേണുക വേണു| Last Modified ശനി, 14 ജൂണ്‍ 2025 (17:54 IST)
South Africa

World Test Champions: ലോര്‍ഡ്‌സിന്റെ ടെസ്റ്റ് ചരിത്രമെടുത്താല്‍ നാലാം ഇന്നിങ്‌സില്‍ 250 നു മുകളിലുള്ള സ്‌കോര്‍ പിന്തുടര്‍ന്നു ജയിച്ചിരിക്കുന്നത് മൂന്ന് തവണ മാത്രമാണ്. അവസാനമായി അങ്ങനെ ജയിച്ചത് 2022 ല്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടാണ്, 279 റണ്‍സ് !

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ നാലാം ഇന്നിങ്‌സില്‍ 282 റണ്‍സ് വിജയലക്ഷ്യവുമായി ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകരെല്ലാം ഓസ്‌ട്രേലിയയുടെ ജയം ഉറപ്പിച്ചതാണ്. എന്നാല്‍ നിശ്ചയദാര്‍ഢ്യം കൊണ്ടും പോരാട്ടവീര്യം കൊണ്ട് കരുത്തരായ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചു. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ജയിച്ച് ദക്ഷിണാഫ്രിക്ക കിരീടം നേടുന്നത്.

സ്‌കോര്‍ കാര്‍ഡ്

ഓസ്‌ട്രേലിയ, ഒന്നാം ഇന്നിങ്‌സ് - 212/10

ദക്ഷിണാഫ്രിക്ക, ഒന്നാം ഇന്നിങ്‌സ് - 138/10

ഓസ്‌ട്രേലിയ, രണ്ടാം ഇന്നിങ്‌സ് - 207/10

ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിങ്‌സ് - 282/5

ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സ് വഴങ്ങിയ ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ ഐതിഹാസിക തിരിച്ചുവരവ്. രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ ഏദന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ചുറി നേടി. 207 പന്തുകള്‍ നേരിട്ട മാര്‍ക്രം 14 ഫോറുകളോടെ 136 റണ്‍സ് നേടി ജയത്തിനു തൊട്ടുമുന്‍പാണ് പുറത്തായത്. നായകന്‍ തെംബ ബാവുമ പരുക്കിനെ അതിജീവിച്ചുകൊണ്ട് 134 പന്തുകളില്‍ നേടിയ 66 റണ്‍സും ദക്ഷിണാഫ്രിക്കയുടെ ജയത്തില്‍ നിര്‍ണായകമായി. ഡേവിഡ് ബെഡിങ്കാം 49 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. വിയാന്‍ മള്‍ഡര്‍ 50 പന്തില്‍ 27 റണ്‍സെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :