ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവി സമ്മാനിച്ചത് കിരീടനഷ്ടവും തോൽവിയും മാത്രമല്ല, മാനഹാനിയും

അഭിറാം മനോഹർ| Last Modified വെള്ളി, 25 ജൂണ്‍ 2021 (18:32 IST)
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിരീടം നഷ്ടപ്പെട്ട ഇന്ത്യക്ക് ഇരുട്ടടിയായി നാണക്കേടിന്റെ റെക്കോർഡും. എട്ട് വിക്കറ്റിന്റെ വമ്പൻ തോൽവിയാണ് ഫൈനലിൽ ഇന്ത്യക്ക് സംഭവിച്ചത്. മത്സരത്തിൽ രണ്ട് ഇന്നിങ്സിലും ബാറ്റ് ചെയ്‌ത ഇന്ത്യൻ ബാറ്റിങ് നിരയിൽ ഒരാൾക്ക് പോലും അർധശതകം കടക്കാനായില്ല.

മൂന്ന് ഇന്ത്യൻ ബാറ്റ്സ്മാന്മാർ മാത്രമാണ് രണ്ട് ഇന്നിങ്സിലുമായി 40ന് മുകളിൽ റൺസ് നേടിയത്. ആദ്യ ഇന്നിങ്സിൽ വിരാട് കോലി 44ഉം അജിങ്ക്യ രഹാനെ 49ഉം റൺസ് നേടി. രണ്ടാമിന്നിങ്സിൽ 41 റൺസെടുത്ത റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.
ഇതിനിടെ രണ്ടാമിന്നിങ്സിൽ ജസ്‌പ്രീത് ബു‌മ്ര പൂജ്യത്തിന് പുറത്തായപ്പോൾ ടെസ്റ്റില്‍ 1000 ഡെക്കുകൾ പൂർത്തിയാക്കുന്ന ടീമെന്ന നാണക്കേടും ഇന്ത്യ സ്വന്തമാക്കി.ടെസ്റ്റിലെ ഇന്ത്യയുടെ 999മത്തെ ഡക്കും ബു‌മ്രയുടെ പേരിലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :