ഇതൊരു ടീം മാത്രമല്ല ഒരു കുടുംബമാണ്, സഹകളിക്കാരെ ചേർത്ത് നിർത്തി വിമർശകരുടെ വായടപ്പിച്ച് ക്യാപ്‌റ്റൻ കോലി

അഭിറാം മനോഹർ| Last Modified വെള്ളി, 25 ജൂണ്‍ 2021 (12:46 IST)
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ദയനീയ തോൽവിയോടെ ഇന്ത്യൻ ടീമിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. പ്ലേയിങ് ഇലവനിൽ രണ്ട് സ്പിന്നർമാരെ തിരഞ്ഞെടുത്തതിനെതിരെയും ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനത്തിനെതിരെയും വിമർശനങ്ങൾ ശക്തമാണ്. ഈ വിമർശനങ്ങൾക്കിടയിൽ ടീമിനെ ഒന്നടങ്കം ചേര്‍ത്തു നിര്‍ത്തി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകൻ വിരാട് കോലി.

ഇതൊരു ടീം മാത്രമല്ല, ഒരു കുടുംബമാണെന്നാണ് ടീം ചിത്രം പങ്കുവെച്ച് കോഹ്‌ലി കുറിച്ചത്. ഞങ്ങളെന്നും ഒന്നാണെന്നും ഒരമിച്ച് തന്നെ മുന്നോട്ട് പോകുമെന്നും കോഹ്‌ലി കുറിച്ചു. മത്സരത്തിന് ശേഷം ടീം തിരെഞ്ഞെടുപ്പിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് കോലി പറഞ്ഞിരുന്നു. ഇതിന് ശേഷവും വിമർശനം ഉയർന്നതോടെയാണ് ഇന്ത്യ മുന്നോട്ട് തന്നെ പോകും എന്ന് വ്യക്തമാക്കി കൊണ്ട് കോലി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :