രണ്ടാം ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ മത്സരക്രമം പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Updated: വ്യാഴം, 24 ജൂണ്‍ 2021 (20:26 IST)
ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ അടുത്ത ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മത്സരക്രമം പ്രഖ്യാപിച്ചു.ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇതിൽ ആദ്യത്തേത്.

ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഐപിഎല്ലും ടി20 ലോകകപ്പിനും ശേഷം നവംബറിൽ ലോക ടെസ്റ്റ് ചാമ്പ്യൻമാരായ ന്യൂസിലൻഡുമായി രണ്ട് ടെസ്റ്റ് മത്സരങ്ങളുണ്ട്. ഇന്ത്യയിലായിരിക്കും മത്സരം നടക്കുക. ഡിസംബർ-ജനുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റുകൾ.

ഡിസംബർ-ജനുവരി മാസങ്ങളിലുള്ള ഈ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കക്കെതിരെ 3 ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ കളിക്കും. ഈ പരമ്പരയും ഇന്ത്യയിൽ വെച്ചാണ്. ശ്രീലങ്കക്കെതിരായ പരമ്പരക്കുശേഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഓസീസിൽ നടക്കുന്ന ഈ പരമ്പരയിൽ 4 ടെസ്റ്റുകളാണ് ഉണ്ടാവുക.
ഇതിനുശേഷം ബം​ഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര കൂടി അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായി ഇന്ത്യ കളിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :