അവനെ ഉൾപ്പെടുത്തിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്: ജഡേജയ്‌ക്കെതിരെ സഞ്ജയ് മ‌ഞ്ജരേക്കർ

അഭിറാം മനോഹർ| Last Modified വെള്ളി, 25 ജൂണ്‍ 2021 (16:46 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ഏറ്റവും തിരിച്ചടിയായത് രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്താനുള്ള തീരുമാനമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേ‌ക്കർ. മൂടികെട്ടിയ അന്തരീക്ഷത്തിൽ മഴയെ തുടർന്ന് ആദ്യദിനം നഷ്ടമായിരിക്കെ രണ്ട് സ്പിന്നർമാരെ ഇറക്കാനുള്ള തീരുമാനം ശരിയായിരുന്നില്ലെന്നും പറഞ്ഞു.

സ്പിന്നറായല്ല ജഡേജയുടെ ബാറ്റിങ് മികവ് കാരണമാണ് അദ്ദേഹം ടീമിൽ ഇടം പിടിച്ചത്. ഞാൻ എതിർക്കുന്നത് അതിനെയാണ്. പിച്ച് ഡ്രൈയും ടേൺ ചെയ്യുന്നതുമാണെങ്കിൽ ജഡേജയെ സ്പിന്നറായി ഉൾപ്പെടുത്തുന്നത് മനസിലാക്കാം. എന്നാൽ ഹനുമാ വിഹാരിയെ പോലെ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ കളിപ്പിക്കാനുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ 200,250 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ എത്തിയേനെയെന്നും മഞ്ജരേക്കർ പറഞ്ഞു. അതുമല്ലെങ്കിൽ ജഡേജയ്‌ക്ക് പക‌രം ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറെയാണ് പരിഗണിക്കേണ്ടിയിരുന്നതെന്നും മഞ്ജരേക്കർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :