കോലി അങ്ങനെ പറഞ്ഞത് ശരിയായില്ല, വിയോജിപ്പ് പരസ്യമാക്കി വില്യംസൺ

അഭിറാം മനോഹർ| Last Modified വെള്ളി, 25 ജൂണ്‍ 2021 (13:09 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലെ തോൽവിക്ക് പിന്നാലെ
ഒരൊറ്റ മത്സരം കൊണ്ട് വിജയിലെ കണ്ടെത്തുന്നതിനോട് യോജിക്കുന്നില്ലെന്ന ഇന്ത്യൻ നായകൻ വിരോട് കോലിയുടെ അഭിപ്രായത്തോട് വിയോജിച്ച് ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ. ഒറ്റ മത്സരത്തിലൂടെ വിജയിയെ കണ്ടെത്തുന്നതിൽ ഒരു പ്രത്യേക മനോഹാരിതയുണ്ടെന്ന് പറയുന്നു.

ഫൈനലുകളുടെ ആകർഷണം എന്താണെന്ന് വെച്ചാൽ ഈ ഒരൊറ്റ മത്സരത്തിൽ എന്ത് വേണമെങ്കിലും സംഭവിക്കാം എന്നതാണ്. മറ്റേത് ഫോര്‍മാറ്റിലും ഫൈനല്‍ എന്നത് ഒറ്റ മത്സരമാണ്. അത് തന്നെയാണ് ഫൈനലുകളുടെ മനോഹാരിതയും വില്യംസൺ പറഞ്ഞു.

ഒരൊറ്റ മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല. സത്യസന്ധമായി പറഞ്ഞാല്‍ മൂന്ന് മത്സരങ്ങള്‍ ഉള്ള ഫൈനല്‍ ആയിരുന്നേനെ നടത്തേണ്ടിയിരുന്നത് എന്നാണ് മത്സരശേഷം കോലി പറഞ്ഞത്. രണ്ട് ദിവസം മഴ മുടക്കിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എട്ട് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :