വിജയം അര്‍ഹിക്കുന്നത് അവര്‍ തന്നെ; തങ്ങള്‍ക്ക് പോരായ്മകള്‍ ഉണ്ടായിരുന്നെന്ന് സമ്മതിച്ച് കോലി

രേണുക വേണു| Last Modified വ്യാഴം, 24 ജൂണ്‍ 2021 (13:28 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വിജയം അര്‍ഹിച്ച ടീം ന്യൂസിലന്‍ഡ് തന്നെയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 'മത്സരത്തിലുടനീളം ന്യൂസിലന്‍ഡ് ടീം സ്ഥിരത പുലര്‍ത്തി. ലക്ഷ്യത്തില്‍ ഉറച്ചുനിന്ന് അവര്‍ കളിച്ചു. മത്സരത്തിലുടനീളം ഞങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞു. അവര്‍ തന്നെയാണ് വിജയം അര്‍ഹിക്കുന്നത്,' വിരാട് കോലി പറഞ്ഞു.

'അവസാന ദിവസമാണ് ഞങ്ങളുടെ കൈകളില്‍ നിന്ന് കാര്യങ്ങള്‍ പൂര്‍ണമായി പാളിപ്പോയത്. കിവീസ് ബൗളര്‍മാര്‍ ഞങ്ങളെ സമ്മര്‍ദത്തിലാക്കി. റണ്‍സെടുക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല,' കോലി കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :